Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. വി. തോമസ് രാജിവയ്ക്കേണ്ടതില്ല: മുരളി

കൊച്ചി: കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി കെ. വി. തോമസ് ഇപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ജൂണ്‍ 27 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

അന്വേഷണം വേഗത്തിലാക്കണമെന്ന് മാത്രമാണ് തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതി ആവശ്യപ്പെട്ടത്. ഇതുവരെ തോമസ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ തോമസ് രാജിവയ്ക്കേണ്ടതുള്ളൂ.

മാറാട്ടെ പുനരധിവാസ പ്രവര്‍ത്തനം പ്രതിഷേധം മൂലം നിര്‍ത്തിവയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് മുരളി പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരെ വീടുകളിലേക്ക് മടങ്ങുന്നതില്‍ നിന്നും തടഞ്ഞവര്‍ക്കെതിരെ നടപടിയുണ്ടാവണം.- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക നിയമനം നല്‍കുന്നതിന് നരേന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ യു ഡി എഫിലെ ഘടകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്തായിരിക്കണമെന്ന് കെപിസിസി നിര്‍വാഹക സമിതി ജൂലൈ 18ന് ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+