തിരു.-ജോധ്പൂര്‍ തീവണ്ടി ജൂലായില്‍
ചെന്നൈ: ദക്ഷിണ റെയില്‍വേ ഏര്‍പ്പെടുത്തിയ ആറ് പുതിയ തീവണ്ടിസര്‍വീസുകളില്‍ കേരളത്തിന് നേട്ടം. തിരുവനന്തപുരത്ത് നിന്നും ജോധ്പൂരിലേക്കായിരിക്കും ആഴ്ചയിലൊരിക്കല്‍ പുതിയതായനുവദിച്ച ഒരു തീവണ്ടിയോടുക.
പുതിയ സമയപ്പട്ടിക പുറത്തിറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി എ.കെ. മൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരത്ത് നിന്നും ജോധ്പൂരിലേക്കുള്ള തീവണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടും. ജോധ്പൂരില്‍ നിന്നുള്ള മടക്കതീവണ്ടി ചൊവാഴ്ചകളില്‍ ജോധ്പൂരില്‍ നിന്നും രാത്രി 1.55ന് പുറപ്പെടും.
റെയില്‍വേയുടെ പുതിയ സമയവിവരപ്പട്ടികയനുസരിച്ച് എറണാകുളം-ഹൈദരാബാദ് എക്സ്പ്രസ് തീവണ്ടി തിരുവനന്തപുരം വരെ നീട്ടിയിട്ടുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള തീവണ്ടി കണ്ണൂര്‍ വരെയും നീട്ടി. ആലപ്പുഴയില്‍ നിന്നും ബൊക്കാറോയിലേക്കുള്ള തീവണ്ടി ധന്‍ബാദ് വരെ നീട്ടി.












Click it and Unblock the Notifications