പാലക്കാട്ടെ ചന്ദനഫാക്ടറികളില്‍ റെയ്ഡ്
പാലക്കാട്: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആറ് ചന്ദന ഫാക്ടറികളില്‍ ഫോറസ്റ് ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഡ് നടത്തി. പെരുമാട്ടിയില്‍ ഉള്‍പ്പെട്ടെ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി ചന്ദനഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
പല ഫാക്ടറികളിലും അടുത്തിടെ വരെ ചന്ദനത്തൈലം ഉല്പാദിപ്പിച്ചിരുന്നതായി റെയ്ഡില്‍ കണ്ടെത്തി. അതേ സമയം ഇവിടങ്ങളില്‍ നിന്ന് ചന്ദനത്തടിയോ, തൈലമോ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
ഫ്ലൈയിംഗ് സ്ക്വാഡ് ഡിവൈഎഫ്ഒ മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പഞ്ചായത്തുകളുടെയും ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സിന്റെയും അനുമതിയോടെയാണ് ഈ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയില്‍ വനം വകുപ്പിനും ഫാക്ടറികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ പ്രയാസമാണെന്ന് മോഹനചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications