ഒഴിവുള്ള ബെര്‍ത്ത്: വിവരമറിയാം
ദില്ലി: ഓടുന്ന തീവണ്ടിയില്‍ ഒഴിവുള്ള ബെര്‍ത്തിനെ കുറിച്ച് യാത്രക്കാര്‍ക്ക് വിവരം നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വെ മന്ത്രാലയം എല്ലാ റെയില്‍വേ മേഖലകള്‍ക്കും നിര്‍ദേശം നല്‍കി.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തും റെയില്‍വെയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
ഒഴിവുള്ള ബെര്‍ത്തുകളെ കുറിച്ചുള്ള വിവരം തീവണ്ടി വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അറിയിക്കും. വെയ്റ്റിംഗ് ലിസ്റിലുള്ളവര്‍ക്കാണ് ഒഴിവുള്ള ബെര്‍ത്തുകള്‍ക്ക് മുന്‍ഗണന. ബാക്കിയുള്ള ബെര്‍ത്തുകള്‍ റിസര്‍വ് ചെയ്യാത്ത മറ്റ് യാത്രക്കാര്‍ക്ക് ആദ്യം വരുന്നതനുസരിച്ച് നല്‍കും.
വെസ്റേണ്‍ റെയില്‍വെയുടെ കോട ഡിവിഷനില്‍ വിജയകരമായി നടപ്പിലാക്കിയതാണ് ഈ സമ്പ്രദായം. കോടാ ഡിവിഷനില്‍ ഇതുവരെ 30,353 ബെര്‍ത്തുകള്‍ യാത്രക്കാര്‍ക്ക് നല്‍കി. ഈ സംവിധാനം നടപ്പിലാക്കി 15 ദിവസത്തിനുള്ളില്‍ 6.5 ലക്ഷം രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications