സിബി മാത്യുവിനെ വധിയ്ക്കാന്‍ ഗൂഢാലോചന
തിരുവനന്തപുരം: ഐജി സിബി മാത്യുവിനെ വധിയ്ക്കാന്‍ മണിച്ചന്റെ നേതൃത്വത്തില്‍ ജയിലില്‍ ഗൂഢാലോചന നടന്നു. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒരു കൊലക്കേസ് പ്രതിയാണ് ഇക്കാര്യം പൊലീസിനെ രഹസ്യമായി കത്ത് വഴി അറിയിച്ചത്. ജയിലിലെ ഏതാനും കൊലക്കേസ് പ്രതികളെ കൂട്ടുപിടിച്ചാണ് മണിച്ചന്‍ ഐജി സിബി മാത്യുവിനെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയത്.
കല്ലുവാതുക്കല്‍ കേസ് അന്വേഷിച്ചത് ഐജി സിബി മാത്യുവാണ്. ഈ കേസില്‍ തനിയ്ക്കെതിരെ നടപടിയെടുത്തതിനുള്ള പ്രതികാരമായാണ് മണിച്ചന്‍ സിബി മാത്യുവിനെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയത്.
ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് മണിച്ചനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഐജി സിബി മാത്യുവിന് പ്രത്യേക പൊലീസ് സംരക്ഷണം നല്കാന്‍ ഡിജിപി ഹോര്‍മിസ് തരകന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. .












Click it and Unblock the Notifications