കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീ പ്രൈമറി സ്കൂളുകളിലെ ഇന്റര്‍വ്യൂ തടയും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രീ പ്രൈമറി സ്കൂളുകളിലെ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിയമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയില്‍ അറിയിച്ചു. ജൂണ്‍ 27 വെള്ളിയാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രീ പ്രൈമറി സ്കൂളുകളിലെ പ്രവേശനത്തിന് ഇന്റര്‍വ്യൂ നടത്തുകയും മറ്റ് അനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് തടയാനായാണ് നിയമം കൊണ്ടുവരുന്നത്.

വിദ്യാര്‍ഥികളില്‍ ന്ിന്ന് കനത്ത ഫീസ് ഈടാക്കുന്ന സ്വാശ്രയ സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചില സ്കൂളുകള്‍ നിയമം ലംഘിച്ച് 12 മാസത്തെ ഫീസ് ഈടാക്കുന്നുണ്ട്. 10 മാസത്തെ ഫീസ് മാത്രമേ സ്കൂളുകള്‍ ഈടാക്കാന്‍ പാടുള്ളൂ.

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 1450 അണ്‍ എയ്ഡഡ് സ്കൂളുകളും അംഗീകാരമുള്ള 500 അണ്‍ എയ്ഡഡ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X