ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ യുഡിഎഫ് ശിപാര്‍ശ
തിരുവനന്തപുരം: ബലം പ്രയോഗിച്ചും സാധാരണക്കാരുടെ ജീവിതത്തിന് തടസമുണ്ടാക്കിയും ഹര്‍ത്താലുകള്‍ നടത്തുന്നത് നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരാന്‍ യു ഡി എഫ് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
ജനജീവിതം സ്തംഭിപ്പിയ്ക്കുന്ന വിധത്തില്‍ സെക്രട്ടേറിയറ്റിന്റെയും മറ്റും മുന്‍പില്‍ നടത്തുന്ന ഹര്‍ത്താല്‍ നിയന്ത്രിക്കണമെന്ന് യുഡിഎഫ് ഉന്നതാധികാരസമിതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഹര്‍ത്താലുകളും നിരോധിക്കാന്‍ വേണ്ടിയല്ല നിയമം കൊണ്ടുവരുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഏത് പ്രതിഷേധവും തടയപ്പെടണം. അതിനാണ് നിയമം കൊണ്ടുവരുന്നത്.
തന്റെ നേതൃത്വത്തില്‍ കേരള രക്ഷാ യാത്രയില്‍ ഉയര്‍ന്ന ജനവികാരത്തെ മാനിച്ചാണ് നിയമം കൊണ്ടുവരണമെന്ന് ശിപാര്‍ശ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications