കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മെഡി. ഫീസ് കുറയ്ക്കണം: യുഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ മെറിറ്റ് സീറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് പകുതിയില്‍ താഴെയായി വെട്ടിക്കുറയ്ക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി യോഗം നിര്‍ദേശിച്ചു.

1.76 ലക്ഷം രൂപയാണ് ഫീസായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പകുതിയില്‍ താഴെയായി കുറയ്ക്കാനാണ് യുഡിഎഫ് സമിതിയുടെ നിര്‍ദേശം. ഇത്രയും ഭീമമായ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഞ്ചിനീയറിംഗ് കോളെജുകളില്‍ നേരത്തെ പ്രഖ്യാപിച്ച ഫീസ് തല്ക്കാലം തുടരാനേ നിവൃത്തിയുള്ളൂ. എഞ്ചിനീയറിംഗ് പ്രവേശനം തീരാറായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്തെങ്കിലും ഒരു തീരുമാനമെടുക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ നേരത്തെ നിശ്ചയിച്ച പോലെ മെറിറ്റ്-മാനേജ്മെന്റ് ക്വാട്ട 50:50 എന്ന രീതിയില്‍ നിലനിര്‍ത്തണം. കുറഞ്ഞ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കത്തക്കവിധത്തില്‍ നടപടികള്‍ എടുക്കണം. കഴിയുന്നതും ഈ നിയമസഭാസമ്മേളനത്തില്‍ തന്നെ തീരുമാനമെടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X