ഇറാഖിലേക്ക് സൈന്യം: തീരുമാനമായില്ല
ഷാങ്ഹായി: ഇറാഖിലേക്ക് സൈന്യത്തെ അയക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.
ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്ന് ജൂണ്‍ 27 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
യുദ്ധാനന്തര ഇറാഖില്‍ സമാധാനം നിലനിര്‍ത്താനായി ഇന്ത്യ സൈന്യത്തെ അയക്കണമെന്നാണ് യു എസിന്റെ ആവശ്യം. യു എസിന്റെ ഈ ആവശ്യത്തോട് ഇന്ത്യയുടെ പ്രതികരണം എന്തായിരിയ്ക്കുമെന്ന് സൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ചൈനയിലെ നയതന്ത്ര വിദഗ്ധര്‍ വാജ്പേയിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications