നഴ്സുമാര്‍ക്ക് യുഎസില്‍ ജോലിസാധ്യതയേറെ
വാഷിംഗ്ടണ്‍: ഇന്ത്യക്കാരായ നഴ്സുമാര്‍ക്ക് യു എസില്‍ ജോലിസാധ്യതയേറുന്നു. ആവശ്യത്തിന് നഴ്സുമാരെ കിട്ടാത്ത സ്ഥിതിയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് മിക്ക ആശുപത്രികളും താത്പര്യപ്പെടുന്നത്.
യു എസിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് യു എസ് നിലവാരത്തിന് അനുസരിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്.
ഫിലിപ്പൈന്‍സ്, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും നഴ്സുമാരെ റിക്രൂട്ട് ചെയ്തുവന്നിരുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ ആവശ്യത്തിന് നഴ്സുമാര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇന്ത്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഡള്ളാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഴ്സസ് എനി ടൈം ഏജന്‍സിയ്ക്ക് ഇന്ത്യയില്‍ എട്ട് റിക്രൂട്ടിംഗ്-ട്രെയിനിംഗ് ഓഫീസുകളാണുള്ളത്.


Click it and Unblock the Notifications