Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ-ചൈന ബന്ധം ശക്തമാകുന്നു

ഷാംഗ്ഹായി: ഉഭയകക്ഷി ബന്ധവും പൊതുതാല്പര്യമുള്ള മറ്റ് പ്രശ്നങ്ങളിലുള്ള നിലപാടുകളും ഇരുകൂട്ടര്‍ക്കും താല്പര്യമാം വിധം ശക്തമാക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. പ്രധാനമന്ത്രി വാജ്പേയിയുടെ ചൈനാ സന്ദര്‍ശനത്തിലാണ് ഇരുരാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഈ തീരുമാനമെടുത്തത്.

തന്റെ ആറ് ദിവസത്തെ ചൈനാ സന്ദര്‍ശനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി 10 മിനിറ്റ് നേരം വാജ്പേയിയും വെന്‍ ജിയോബാവോയും ടെലിഫോണില്‍ സംസാരിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കും പൊതുതാല്പര്യമുള്ള വിഷയങ്ങളില്‍ തുടര്‍ന്നും ബന്ധപ്പെടാന്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ചൈന സന്ദര്‍ശിയ്ക്കുന്ന ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് വാജ്പേയി.

നേരത്തെ തിങ്കളാഴ്ച വാജ്പേയി വെന്‍ ജിയോബാവോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും രണ്ട് റൗണ്ട് വീതം ചര്‍ച്ച നടത്തി. സിക്കിം, ടിബറ്റ് എന്നീ പ്രശ്നങ്ങളും അതിര്‍ത്തി തര്‍ക്കവും ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വിഷയങ്ങളായിരുന്നു.

മൂന്ന് ദിവസം ബെയ്ജിംഗില്‍ തങ്ങിയ വാജ്പേയി വെന്‍ ജിയോബാവോയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ചൈനീസ് പ്രസിഡന്റ് ഹു ജിന്‍താവോയുമായും വാജ്പേയി കൂടിക്കാഴ്ച നടത്തി. ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിനായും വാജ്പേയി സംഭാഷണം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+