കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാടും മണലും വെള്ളവും ആന്റണിയ്ക്ക് തലവേദന

  • By Staff
Google Oneindia Malayalam News

അധികാരത്തിലേറി അന്നുമുതല്‍ ആന്റണിയ്ക്ക് തലവേദന ഒഴിഞ്ഞ നേരമില്ല. ഒന്നിനു പുറകേ ഒന്നായി എന്തെങ്കിലും എന്നും ആന്റണിയെ ശല്യപ്പെടുത്താന്‍ ഉണ്ടാവും. കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ കരുണാകരന്റെ കുത്തുവാക്കുകളും പാര്‍ട്ടിയിലെ ചേരി പോരും പ്രശ്നമാവും.

ഇപ്പോള്‍ ആന്റണി നേരിടുന്ന പ്രശ്നങ്ങല്‍ മാറാടും കരിമണലും ജപ്പാന്‍ കുടിവെള്ള പദ്ധതിയുമാണ്.

മാറാട് കലാപം നടന്ന് രണ്ട് മാസമായിട്ടും അവിടെനിന്ന് ഓടിപോയ മുസ്ലിംങ്ങളെ തിരിച്ച് കൊണ്ടുവരാനായിട്ടില്ല. കൊണ്ടുവന്ന മുസ്ലിം ഹിന്ദുക്കളുടെ പ്രതിഷേധം കാരണം വീട്ടിന് പുറത്തിറങ്ങാനാവാതെ കഴിയുന്നു. പുനരധിവാസത്തിനെതിരെ അരയര്‍ പ്രതിഷേധം തുടങ്ങിയതുകൊണ്ട് അത് നിറുത്തി വച്ചിരിയ്ക്കുകായാണിപ്പോള്‍ സര്‍ക്കാര്‍. അപ്പോള്‍ അതാ വരുന്നു കെ പി സി സി പ്രസിഡണ്ടിന്റെ പ്രതിഷേധം. പുനരധിവാസം നിറുത്തി വച്ചത് ശരിയായില്ലെന്നാണ് കെ. മുരളീധരന്റെ അഭിപ്രായം.

സി പി എം ഉം മറ്റ് ചില പാര്‍ട്ടികളും പറയുന്നത് ആന്റണി ആര്‍ എസ് എസിന് വഴങ്ങുകയാണെന്നാണ്. എന്തായാലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി ആന്റണി.

കരിമണല്‍ അതിനേക്കാള്‍ ഗുരുതരമാണോ എന്ന് സംശയിയ്ക്കണം. മാറാട്ടില്‍ അഴിമതിയുടെ ചായമില്ല. എന്നാല്‍ കരിമണല്‍ പ്രശ്നത്തില്‍ അപ്പടി അഴിമതിയുടെ കരി പുരണ്ടിരിയ്ക്കുകയാണ്. ഈ കരി അത്ര വേഗം ഒന്നും കടല്‍ വെള്ളത്തിലാണെങ്കിലും കഴുകി കളയാന്‍ കഴിയുമെന്നും കരുതാനാവില്ല. കരിമണലിനെ ചൊല്ലി നല്ല സൗഹൃദത്തിലായിരുന്ന കുഞ്ഞാലിക്കുട്ടിയുമായി ആന്റണിയ്ക്ക് അല്പം അസ്വാരസ്യം ഉണ്ടാവുകയും ചെയ്തു. മണല്‍ ഖനനം തീരുമാനിച്ച ശേഷം ഖനനം കൊണ്ടുണ്ടാവുന്ന ദേഷഫലങ്ങളെ കുറിച്ച് പഠനം നടത്താന്‍ തീരുമാനിയ്ക്കേണ്ടി വന്നത് ആന്റണിയ്ക്കേറ്റ അടിയായാണ് പ്രതിപക്ഷമെങ്കിലും കാണുന്നത്. ഒപ്പം സുധീരനും ഇതേ അഭിപ്രായക്കാരനാണ്. സുധീരനൊപ്പം ഇപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എ കെ സി വേണുഗോപാലും ചേര്‍ന്നിരിയ്ക്കുന്നതും ആന്റണിയ്ക്ക് തലവേദന തന്നെ.

മൂന്നാമത്തെ പ്രശ്ന വിഷയമായ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി നല്‍കിയതിലും അഴിമതിയുടെ കറയുണ്ടെന്നാണ് ആരോപണം. തുടക്കം മുതലേ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രശ്നം ഉണ്ടാക്കുകയാണ്. മുന്‍പ് ഒരിയ്ക്കല്‍ അഴിമതി ആരോപണം വന്നപ്പോള്‍ പദ്ധതി തന്നെ വേണ്ടെന്ന് വയ്ക്കാമെന്ന് വികാരാധീനനായി ആന്റണി പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്‍സല്‍ട്ടന്‍സി നല്‍കിയത് ആ ജോലിയില്‍ പരിചയമില്ലാത്ത ഒരു കമ്പനിയ്ക്കാണെന്നത് പ്രശ്നമായിരിയ്ക്കുകയാണ്.

ഇത് കോടതിയിലും എത്തി. കണ്‍സല്‍ട്ടന്‍സി വിഷയത്തില്‍ ഇനി ഒരു തീരുമാനവും എടുക്കുകയില്ലെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ സത്യാവാങ്മൂലം നല്‍കുകയും ചെയ്തു. ഇതും ആന്റണി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. ഒരു കാര്യം ചെയ്തിട്ട് പിന്നീട് തിരുത്തേണ്ടി വരുക നാണക്കേടാണ്. പിടിപ്പ് കേടാണ്. അത് ഒരു തവണയോ മറ്റോ ആണെങ്കില്‍ തരക്കേടില്ല. ഇപ്പോള്‍ അടുത്തടുത്ത് വീണ്ടും വീണ്ടും അത്തരം നടപടി സ്വീകരിയ്ക്കേണ്ടി വരുക ഭരണത്തിലുള്ള കഴിവ് കേടാണ് കാണിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X