പൊലീസിനെ വിലയിരുത്താന്‍ ബോര്‍ഡ്
തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സ്വതന്ത്ര അധികാരങ്ങളുള്ള പ്രത്യേക ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ദേശീയ പൊലീസ് കമ്മിഷന്റെ ശുപാര്‍ശകളുടെ അന്തസത്ത ഉള്‍കൊണ്ടാവും ബോര്‍ഡ് പ്രവര്‍ത്തിക്കുക. വിവിധ മേഖലകളിലെ പ്രഗത്ഭര്‍ ഇതില്‍ അംഗങ്ങളായിരിക്കും. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കാം.
പൊലീസിലെ പരിഷ്കരണത്തെ കുറിച്ച് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവും പ്രസ് ക്ലബും സംഘടിപ്പിച്ച സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസിന് അനുവദിച്ച പ്രവര്‍ത്തന സ്വാതന്ത്യ്രം ആദ്യത്തേതും അവസാനത്തേതുമാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് പൊലീസിന് സ്വാതന്ത്യ്രം അനുവദിച്ചത്. ഈ പരീക്ഷണം വിജയിച്ചാല്‍ ഇനിയുള്ള എല്ലാ സര്‍ക്കാരുകളും ഈ നയം തുടരും. പരാജയപ്പെട്ടാല്‍ ഇനിയാരും ഇത്തരമൊരു പരീക്ഷണത്തിന് മുതിരുകയില്ല.
ചില ലക്ഷ്യങ്ങളോടെയാണ് പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്യ്രം അനുവദിച്ചത്. അത് ഉപയോഗിക്കാന്‍ പക്വതയുണ്ടോയെന്ന് പൊലീസ് തന്നെയാണ് തെളിയിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications