ജപ്പാന്‍ കുടിവെള്ളം: ടെണ്ടര്‍ മരവിപ്പിയ്ക്കുന്നു
കൊച്ചി: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ടെണ്ടര്‍ നടപടികള്‍ നിറുത്തിവയ്ക്കുന്നു. ഇതില്‍ ഇനി നടപടി ഒന്നും എടുക്കില്ലെന്ന് കേരള ജല അഥോറിട്ടിയും സര്‍ക്കാരും ഹൈകോടതിയില്‍ ഉറപ്പ് നല്‍കി.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഡവലപ്പ്മെന്റ് കണ്‍സള്‍ട്ടന്‍സിയ്ക്ക് ടെണ്ടര്‍ നല്‍കാനുള്ള തീരുമാനം റദ്ദാക്കാനുള്ള പൊതുതാല്പര്യ ഹര്‍ജിയാണ് ഹൈകോടതി പരിഗണിച്ചത്. ഈ ടെണ്ടര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്.
1800 കോടി രൂപയുടെ പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ഈ സ്ഥാപനത്തിന് കിട്ടിയാല്‍ 122 കോടി രൂപ സ്ഥാപനത്തിന് കിട്ടും. ഇതിന് പിന്നില്‍ അഴിമതി ഉണ്ടെന്നാണ് പരാതി.












Click it and Unblock the Notifications