ജനശതാബ്ദിയുടെ സമയം മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം ജനശതാബ്ദി എക്സ്പ്രസിന്റെ സമയം മാറ്റി. ജൂലായ് ഒന്ന് മുതല്‍ 2076 നമ്പറായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഷനില്‍ നിന്നും ജനശതാബ്ദി രാവിലെ 6.05 ന് പുറപ്പെടും.
നേരത്തെ രാവിലെ 5.50 ആയിരുന്നു പുറപ്പെടല്‍ സമയം. കൊല്ലം ജംഗ്ഷനില്‍ 7.03നും ആലപ്പുഴയില്‍ 8.20നും എത്തുന്ന ജനശതാബ്ദി എറണാകുളത്ത് രാവിലെ 9.45ന് എത്തിച്ചേരും.
തിരിച്ച് 2075 നമ്പറായി എറണാകുളത്ത് നിന്നും വൈകുന്നേരം 5.40ന് വണ്ടി പുറപ്പെടും. നേരത്തെ 5.15 ആയിരുന്നു പുറപ്പെടല്‍ സമയം. 6.33ന് ആലപ്പുഴയിലും 7.53ന് കൊല്ലത്തും എത്തിയ ശേഷം രാത്രി 9.15ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
പുതിയ മാറ്റമനുസരിച്ച് കണ്ണൂര്‍ വരെ നീട്ടിയ എറണാകുളം-കോഴിക്കോട് എക്സ്പ്രസ് രാവിലെ 6.45ന് എറണാകുളത്ത് നിന്നും പുറപ്പെടും. കണ്ണൂരില്‍ 1.15ന് എത്തിച്ചേരും. തിരിച്ച് കണ്ണൂരില്‍ നിന്നും 3.45ന് പുറപ്പെട്ട് എറണാകുളത്ത് രാത്രി 9.45ന് എത്തിച്ചേരും.












Click it and Unblock the Notifications