നെടുമ്പാശേരിയില്‍ വികസന പദ്ധതി
തിരുവനന്തപുരം: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് കൊച്ചി വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിപുലീകരണം (20 കോടി) സമാന്തര ടാക്സി ട്രാക്കിന്റെ നിര്‍മാണം (14.5 കോടി) എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ടെര്‍മിനല്‍ വിപുലീകരിക്കുന്നതോടെ 700 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുണ്ടാവും. ഇപ്പോള്‍ 400 യാത്രക്കാര്‍ക്കുള്ള സൗകര്യമേയുള്ളൂ.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് എന്നിവര്‍ പങ്കെടുത്തു.
അത്യാവശ്യ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഒരു ഉപസമിതി രൂപീകരിച്ചു. ധനകാര്യമന്ത്രി കണ്‍വീനറായ സമിതിയില്‍ എം. എ. യൂസഫലി, സി. എ. ജേക്കബ് എന്നിവര്‍ അംഗങ്ങളാണ്.












Click it and Unblock the Notifications