സാക്ഷരതാ മിഷന്‍ 48 കോടി പാഴാക്കി
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ നാല് വര്‍ഷത്തില്‍ 48 കോടി രൂപ പാഴാക്കിയതായി കണ്ടെത്തി. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിയ്ക്കാനായി ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കമ്മറ്റിയാണ് ഇത് കണ്ടെത്തിയത്.
കമ്മറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി കഴിഞ്ഞു. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങല്‍ അപ്പടി വന്‍ പരാജയമായിരുന്നെന്നാണ് കമ്മറ്റിയിലെ അംഗമായ ജോര്‍ജ്ജ് ഓണക്കൂര്‍ അഭിപ്രായപ്പെടുന്നത്. പരിശീലനമില്ലാത്ത അദ്ധ്യാപകരും താല്പര്യമില്ലാത്ത പ്രവര്‍ത്തകരുമാണ് മിഷനെ ഇത്തരത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications