സ്വാശ്രയകോളെജ് നിയന്ത്രണത്തിന് നിയമം
തിരുവനന്തപുരം: സ്വാശ്രയ കോളെജുകളെ നിയന്ത്രിക്കാന്‍ ഈ നിയമസഭാസമ്മേളനകാലത്ത് തന്നെ നിയമം കൊണ്ടുവരും. കഴിഞ്ഞ ദിവസം നിയമസഭയില്‍ പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസ്സന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
നീലലോഹിതദാസന്‍ നാടാര്‍ അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ഹസ്സന്‍. സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പുവരുത്താനും ഇങ്ങിനെ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ കോളെജുകളിലെ ഫീസിന് തുല്ല്യമാക്കാനും നിയമത്തില്‍ വ ്യവസ്ഥയുണ്ടായിരിക്കും.
നിയമനത്തില്‍ സംവരണം നടപ്പിലാക്കുന്ന കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല, സര്‍ക്കാരിന്റെ സാമ്പത്തികസഹായം സ്വാശ്രയകോളെജുകള്‍ക്ക് നല്കാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എത്രമാത്രം നിര്‍ബന്ധം പിടിക്കാന്‍ കഴിയും എന്ന കാര്യവും പരിശോധിക്കും.












Click it and Unblock the Notifications