കരിമണല്‍ ഖനനം ജനാധിപത്യ വിരുദ്ധം: സുധീരന്‍
തിരുവനന്തപുരം: കരിമണല്‍ ഖനനം സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നും കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എം.പി.യുമായ വി.എം. സുധീരന്‍ എം.പി ആവശ്യപ്പെട്ടു.
കരിമണല്‍ ഖനനം പോലുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് ജനങ്ങളുടെ അഭിപ്രായമാണ്. ജനങ്ങളുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. ഇത്തരം ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ ഖനന തീരുമാനമെടുത്തത്. ഇവിടെ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് മുമ്പേ രാഷ്ട്രീയ തീരുമാനം എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സുധീരന്‍ കുറ്റപ്പെടുത്തി.
ഖനനത്തിനെതിരെ ജനങ്ങള്‍ തിരിയുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല. അതിനെ അവഗണിയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതുവരെ ഖനനം കൊണ്ടുണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ച് ഒരു പഠനം നടത്തുക പോലും ചെയ്തിട്ടില്ല. ഖനനം നടത്താന്‍ തീരുമാനിച്ച ശേഷമാണ് പഠനം നടത്താന്‍ തീരുമാനിച്ചത്.
കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച പക്ഷം മറുപക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.












Click it and Unblock the Notifications