വെള്ളാപ്പള്ളിയ്ക്കെതിരെ സുധീരന്റെ വിമര്‍ശനം
തിരുവനന്തപുരം: എന്തെങ്കിലും ലാഭം കാണാതെ വെള്ളാപ്പള്ളി നടേശന്‍ കരിമണല്‍ ഖനനം പോലുള്ള പദ്ധതിയില്‍ ഇടപെടില്ലെന്ന് വി.എം. സുധീരന്‍ എംപി. കരിമണല്‍ ഖനനസമരത്തില്‍ തന്നെ വിമര്‍ശിച്ച വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയുകയായിരുന്നു സുധീരന്‍. ഇതോടെ വെള്ളാപ്പള്ളി-സുധീരന്‍ ഏറ്റുമുട്ടല്‍ കരിമണല്‍ ഖനനപ്രശ്നത്തിലേക്ക് കൂടി നീളുകയാണ്.
ഒരു കാര്യത്തില്‍ വെള്ളാപ്പള്ളിയോട് എനിക്ക് മതിപ്പുണ്ട്. ഏറ്റവും കൗശലക്കാരനും ബുദ്ധിമാനുമായ ബിസിനസ്സുകാരനാണ് വെള്ളാപ്പള്ളി. എന്തെങ്കിലും ലാഭം കാണാതെ വെള്ളാപ്പള്ളി ഒന്നിലും ഇടപെടാറില്ല. കരിമണല്‍ ഖനനത്തിന്റെ കാര്യത്തിലും വെള്ളാപ്പള്ളിയ്ക്ക് ലാഭം ഉണ്ടാകുമെന്ന് കരുതിക്കോളൂ. - സുധീരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണ് താന്‍ സമരം നടത്തുന്നതെന്ന ആക്ഷേപത്തെ സുധീരന്‍ തള്ളി. പാര്‍ലമെന്ററി സ്ഥാനങ്ങളിലോ പാര്‍ട്ടി സ്ഥാനങ്ങളിലോ ഇരിയ്ക്കാന്‍ താല്പര്യമില്ല. 26 വര്‍ഷം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇനി മത്സരത്തിനുണ്ടാകില്ലെന്നും സുധീരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications