യു എസില്‍ ലഷ്കര്‍ ഭീകരര്‍ അറസ്റില്‍
വാഷിങ്ടന്‍: യു എസില്‍ എഫ് ബി ഐ എട്ട് ലഷ്കര്‍ എ തോയ്ബ ഭീകരരെ അറസ്റ് ചെയ്തു. ഇവര്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്താനായി പരിശീലനം നടത്തുകയായിരുന്നതായാണ് എഫ് ബി ഐ കരുതുന്നത്.
സംഘത്തില്‍ പതിനൊന്ന് പേരാണുള്ളത്. ഒരു യമന്‍ കാരനും യു എസ് പൗരത്ത്വം സ്വീകരിച്ച ദക്ഷിണ കൊറിയാകാരനും അറസ്റിലായവരിലുണ്ട്. മറ്റ് മൂന്നുപേര്‍ സൗദി അറേബ്യയില്‍ ജിവിയ്ക്കുന്നവരാണെന്നാണ് കരുതുന്നത്. ഇവരില്‍ നിന്ന് എ കെ 47തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വടക്കന്‍ വെര്‍ജീനിയയില്‍ സൈനിക പരിശീലനം നേടുകയായിരുന്നു ഇവര്‍.
ഇവരില്‍ പലരും പല തവണ പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ലഷ്കര്‍ എ തോയ്ബയുടെ പരിശീലനം കിട്ടിയിട്ടുമുണ്ട്












Click it and Unblock the Notifications