ജമ്മുവില്‍ പട്ടാളക്യാമ്പില്‍ ഭീകരാക്രമണം
ജമ്മു: പട്ടാളവേഷം ധരിച്ചെത്തിയ ഭീകരര്‍ ജമ്മുവിലെ പട്ടാളക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
ജൂണ്‍ 29 ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ ഇരുവരും പിന്നീട് പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ചു. ജമ്മുവില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സഞ്ജീവന്‍ പട്ടാളക്യാമ്പിലേക്കാണ് പട്ടാളവേഷത്തില്‍ ഭീകരര്‍ ഇരച്ചുകയറിയത്.
ഗ്രനേഡുകളെറിഞ്ഞും ചുറ്റും വെടിയുതിര്‍ത്തുമാണ് ഭീകരര്‍ കടന്നാക്രമണം നടത്തിയത്. രാഷ്ട്രപതിയുടെ കശ്മീര്‍ സന്ദര്‍ശനം അവസാനിച്ചതിനു പിന്നാലെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. അല്‍ നസ്റീന്‍ എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications