പുനരധിവാസം: പൊലീസിനെ ഉപയോഗിക്കില്ല
തിരുവനന്തപുരം: മാറാട് കലാപവുമായി ബന്ധപ്പെട്ട് ഓടിപ്പോയവരെ പുനരധിവസിപ്പിക്കാന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി ആന്റണി. ബന്ധപ്പെട്ട എല്ലാവര്‍ക്കുമിടയില്‍ ധാരണയാവാതെ മാറാട്ടെ പുനരധിവാസം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പൊലീസിനെ നിയോഗിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായം ആര്‍ക്കും പറയാം. എന്നാല്‍ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ അത് ചെയ്യുന്നത് ആത്മാര്‍ഥതയോടെയാണോ എന്ന് സ്വയം ചോദിക്കണം. മാറാട്ടെ പുനരധിവാസം നിര്‍ത്തിവെച്ചതിനെതിരെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് ആന്റണി പറഞ്ഞു.












Click it and Unblock the Notifications