മാറാട്: മന്ത്രിസഭാ ഉപസമിതി യോഗം ഞായറാഴ്ച

കോഴിക്കോട്: മാറാട് സമാധാനസ്ഥിതി പുന:സ്ഥാപിക്കുന്നതിന് നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ യോഗം ജൂണ്‍ 29 ഞായറാഴ്ച ചേരും.

നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുന്നത് സംബന്ധിച്ചായിരിക്കും ഉപസമിതി പ്രധാനമായും ചര്‍ച്ച ചെയ്യുക. പൊതുമരാമത്ത് മന്ത്രി എം. കെ. മുനീറിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ആരോഗ്യമന്ത്രി പി. ശങ്കരനും സഹകരണമന്ത്രി എം. വി. രാഘവനുമാണ് അംഗങ്ങള്‍.

മാറാട്ടെ ഇപ്പോഴത്തെ സ്ഥിതിഗതികളെ പറ്റി ജില്ലാ കളക്ടര്‍ ടി. ഒ. സൂരജും സിറ്റി പൊലീസ് കമ്മിഷണര്‍ ടി. കെ. വിനോദ്കുമാറും ഉപസമിതിയെ ധരിപ്പിക്കും. പുനരധിവാസ നടപടികള്‍ക്കായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജില്ലാ അധികൃതര്‍ സമിതിയോട് വിശദീകരിക്കും.

പുനരധിവാസ പ്രവര്‍ത്തനം തടയുന്നവരെ പൊലീസ് സേനയെ ഉപയോഗിച്ച് പിരിച്ചയക്കണമെന്ന് ഉപസമിതിയോട് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞിരുന്നു.

അതിനിടെ മാറാട്ട് പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ജൂണ്‍ 28 ഞായറാഴ്ച രാത്രി ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+