വിഷവാതകം: 56 സ്ത്രീകള്‍ ആശുപത്രിയില്‍
കൊല്ലം: വിഷവാതകം ശ്വസിച്ച് കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളായ 56 സ്ത്രീകള്‍ കുഴഞ്ഞുവീണു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര പൂയപ്പള്ളി പരുത്തിയറ എ. എസ്. കശവുണ്ടി ഫാക്ടറിയിലും ശാസ്താംകോട്ട ചക്കുവളി ധനുസ് ഫാക്ടറിയിലുമാണ് വിഷവാതകം ശ്വസിച്ച് സ്ത്രീ തൊഴിലാളികള്‍ കുഴഞ്ഞുവീണത്. എഎസ് ഫാക്ടറിയിലെ 32 തൊഴിലാളികളും ധനുസ് ഫാക്ടറിയിലെ 26 പേരുമാണ് അവശനിലയിലായത്.
പൂയപ്പള്ളിയിലെ ഫാക്ടറിയില്‍ ജൂണ്‍ 28 ശനിയാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഫാക്ടറിയില്‍ കീടനാശിനി തളിച്ചിരുന്നു. ചക്കുവള്ളി ഫാക്ടറിയില്‍ ഉച്ചയോടെയാണ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവിടെ രണ്ട് ദിവസം മുമ്പാണ് കീടനാശിനി തളിച്ചത്.
ജൂണ്‍ മൂന്നിന് കൊട്ടറി ശില്പ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അവശനിലയിലായ അമ്പതോളം തൊഴിലാളികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.












Click it and Unblock the Notifications