Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ എയ്ഡ്സ് മുംബൈയില്‍ നിന്ന്

കൊച്ചി: കേരളത്തിലെ എയ്ഡ്ഡ് ബാധയില്‍ 80 ശതമാനവും മുംബൈയുമായി ബന്ധമുള്ളതാവാമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയില്‍ വ്യക്തമാവുന്നു.

മുംബൈയിലെ മലയാളികളില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ വിശദമായ പഠനവും ബോധവത്കരണവും സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. സര്‍ക്കാരിതര സംഘടനകളായ കേരളത്തിലെ എന്‍കേ ഫൗണ്ടേഷനും മഹാരാഷ്ട്രയിലെ അവേര്‍ട്ടുമാണ് വിശദപഠനത്തില്‍ സഹകരിക്കുന്നത്.

ജോലി തേടി മുംബൈയിലേക്ക് പോകുന്ന വിദ്യാഭ്യാസം കുറഞ്ഞ മലയാളികള്‍ക്കിടയിലാണ് കൂടുതലായും എയ്ഡ്ഡ് ബാധ കണ്ടുവരുന്നത്. എയ്ഡ്്സ് രോഗബാധയെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതാണ് രോഗം വ്യാപകമാവാനുള്ള പ്രധാന കാരണം.

മഹാരാഷ്ട്ര സര്‍ക്കാരും മറ്റും നടത്തുന്ന എയ്ഡ്ഡ് ബോധവത്കരണ പരിപാടികള്‍ ഈ മലയാളികളിലെത്തുന്നുമില്ല. മലയാള പത്രങ്ങള്‍ മാത്രം വായിക്കുന്ന ഇവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കിടയിലും പഠനം വ്യാപിപ്പിക്കും. മുംബൈയിലെ മലയാളികള്‍ക്കിടയിലെ പഠനം ഒരു മാസത്തിനകം പൂര്‍ത്തിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+