എന്‍എസ്എസിന് 46.75 കോടിയുടെ ബജറ്റ്
കോട്ടയം: ഒട്ടേറെ വികസന ക്ഷേമപദ്ധതികള്‍ ലക്ഷ്യമിടുന്ന 46.75 കോടിയുടെ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിയ്ക്കര്‍ അവതരിപ്പിച്ചു.
എന്‍എസ്എസ് നവതി ഫണ്ട് ഇനത്തില്‍ 10 കോടി രൂപ സമാഹരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ചികിത്സ സഹായപദ്ധതികള്‍ക്കും പെരുന്നയില്‍ സാംസ്കാരിക കേന്ദ്രം സ്ഥാപിയ്ക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ വിവിധ വനിതാസമാജങ്ങള്‍ക്ക് വായ്പ നല്കുന്നതിന് 2,50,000 രൂപ വകകൊള്ളിച്ചിട്ടുണ്ട്. സമുദായാചാര്യന്‍ മന്നം അന്ത്യവിശ്രമം കൊള്ളുന്ന പെരുന്നയില്‍ ആറ് ലക്ഷം രൂപ ചെലവില്‍ മ്യൂറല്‍ ചിത്രങ്ങള്‍ വരയ്ക്കും. ആസൂത്രണ-വികസന പദ്ധതികള്‍ക്കായി 3.32 കോടി വകയിരുത്തി.
ചങ്ങനാശേരിയിലും തൃപ്പൂണിത്തുറയില്‍ വനിതാ ഹോസ്റലുകള്‍ നിര്‍മ്മിയ്ക്കാന്‍ 1.30 കോടി ചെലവാക്കും. ശബരിമലയില്‍ മന്നം സ്മാരക എന്‍എസ്എസ് ഫ്രീ മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 5.13 ലക്ഷം രൂപ ചെലവഴിയ്ക്കും.
എന്‍എസ്എസ് കോളെജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിയ്ക്കാന്‍ 15 ലക്ഷം രൂപയും പുതിയ കോളെജുകള്‍ക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പന്തളം ആശുപത്രിയുടെ കെട്ടിടം പണിയാന്‍ ഒരു കോടിയും അതിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 30 ലക്ഷവും വകയിരുത്തി. പെരുന്ന ആശുപത്രിയ്ക്ക് ബഹുനില മന്ദിരം പണിയാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് 5.62 കോടിയാണ് ചെലവഴിയ്ക്കുക.












Click it and Unblock the Notifications