കെ. വി. തോമസിനെതിരെ പത്മജ
തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിനായി താന്‍ നിര്‍ദേശിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മന്ത്രി കെ.വി. തോമസ് കാരണം കൂടാതെ കാലതാമസം വരുത്തുകയാണെന്ന് വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ പത്മജ വേണുഗോപാല്‍ ആരോപിച്ചു.
വിനോദസഞ്ചാര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാര്യത്തില്‍ പോലും താനുമായി ബന്ധപ്പെടാന്‍ മന്ത്രി കെ. വി. തോമസ് തയ്യാറാവുന്നില്ല. തോമസിന്റെ സമീപനത്തിന് പിന്നിലെ കാരണമെന്താണെന്ന് മനസിലാവുന്നില്ലെന്ന് പത്മജ പറഞ്ഞു.
കണക്കിലധികം സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി തോമസ് രാജിവയ്ക്കണമെന്ന കെ. കരുണാകരന്റെ നിലപാട് പത്മജ ആവര്‍ത്തിച്ചു.












Click it and Unblock the Notifications