രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കും : തോമസ്
തിരുവനന്തപുരം: താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്ന കാര്യം തീരുമാനിയ്ക്കേണ്ടത് മുഖ്യമന്ത്രി എ.കെ. ആന്റണിയാണെന്ന് ഫിഷറീസ് മന്ത്രി കെ.വി. തോമസ്.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി രാജിവയ്ക്കണമെന്ന കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു തോമസ്. അതു വരെ താന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നും തോമസ് പറഞ്ഞു.
തൃശൂര്‍ വിജിലന്‍സ് പ്രത്യേക ജഡ്ജിയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ മന്ത്രി തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേ സമയം പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടാല്‍ മാത്രമേ തോമസ് രാജിവയ്ക്കേണ്ടതുള്ളൂവെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications