വോള്‍വോ നിരക്ക് കുറച്ചു
ബാംഗ്ലൂര്‍: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വോള്‍വോ ബസ്സിന്റെ നിരക്കില്‍ കുറവ് വരുത്തി. ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 480 രൂപയേ ഉള്ളൂ.
നേരത്തെ ഇത് 510 രൂപയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് വോള്‍വോ ബസ് രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടും. എറണാകുളത്ത് രാവിലെ ആറ് മണിയോടെ എത്തും. തിരിച്ച് എറണാകുളത്ത് നിന്ന് വൈകീട്ട് എഴ് മണിക്ക് പുറപ്പെടുന്ന ബസ് രാവിലെ അഞ്ച് മണിയ്ക്ക് ബാംഗ്ലൂരില്‍ എത്തും.
മറ്റ് സ്ഥലങ്ങളിലേക്കുള്ള വോള്‍വോ നിരക്കിലും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കുറവ് വരുത്തിയിട്ടുണ്ട്. പഴയ നിരക്ക് ബ്രാക്കറ്റില്‍: ബാംഗ്ലൂര്‍- ഹൈദരാബാദ്: 450 (500), ബാംഗ്ലൂര്‍- മംഗലാപുരം: 275(300), ബാംഗ്ലൂര്‍- തിരുപ്പതി: 225(250), ബാംഗ്ലൂര്‍- മുംബൈ: 800(900).
കര്‍ണാടക ട്രാന്‍സ്പോര്‍ട്ടിന്റെ അള്‍ട്രാഡീലക്സ്, ഡീലക്സ്, സെമി ഡീലക്സ് ബസുകളിലും നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications