കശ്മീര്‍ പ്രശ്നം: മധ്യസ്ഥതയ്ക്കില്ലെന്ന് യുഎസ്
ജമ്മു: ഇന്ത്യാ-പാക് ബന്ധം സാധാരണ സ്ഥിതിയിലാക്കുന്നതിന് യു എസ് മധ്യസ്ഥത വഹിക്കണമെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ അഭ്യര്‍ഥന യുഎസ് തള്ളി.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് യുഎസ് മധ്യസ്ഥത വഹിക്കില്ലെന്നും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളെയും സഹായിക്കുക മാത്രമാണ് യു എസ് ചെയ്യുകയെന്നും ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ റോബര്‍ട്ട് ബ്ലാക്ക്വില്‍ പറഞ്ഞു.
പടിഞ്ഞാറന്‍ ഏഷ്യയില്‍ നടപ്പാക്കിയതു പോലുള്ള ഒരു പദ്ധതിയാണ് മുഷാറഫ് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് നിര്‍ദേശിച്ചത്. യുഎസ് മധ്യസ്ഥത വഹിക്കണമെന്നത് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണരീതിയിലാവില്ലെന്ന് ബ്ലാക്ക്വില്‍ പറഞ്ഞു. എന്നാല്‍ ഹ്രസ്വകാലത്തേക്ക് ചര്‍ച്ചകള്‍ നടക്കാത്തതിനേക്കാള്‍ നല്ലത് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നതാണ്.
സമാധാനം നിലനിര്‍ത്തുന്ന ദൗത്യത്തില്‍ നല്ല അനുഭവപരിചയമുള്ളതിനാലാണ് ഇന്ത്യന്‍ സൈന്യത്തെ ഇറാഖില്‍ സമാധാനം നിലനിര്‍ത്താനായി അയയ്ക്കണമെന്ന് യു എസ് ആവശ്യപ്പെടുന്നതെന്ന് ബ്ലാക്ക്വില്‍ വ്യക്തമാക്കി. ഇറാഖും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടതുമാണ്. ഇറാഖിന് ഇന്ത്യയില്‍ വിശ്വാസവുമുണ്ട്.
എന്നാല്‍ ഇന്ത്യ ഇറാഖിലേക്ക് സൈന്യത്തെ അയച്ചില്ലെങ്കില്‍ അത് യു എസ്-ഇന്ത്യാ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications