കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സ്റാമ്പ് പേപ്പര്‍: എംഎല്‍എ അറസ്റില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: വ്യാജ സ്റാമ്പ് പേപ്പര്‍ കേസില്‍ സമാജ്വാദി പാര്‍ട്ടി എം എല്‍ എ അനില്‍ എന്ന അന്ന ഗോടെയെ പൊലീസ് അറസ്റ് ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക അന്വേഷക സംഘം ഗോടെയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഗോടെയെ പൊലീസ് അറസ്റ് ചെയ്തു. പൂനയിലെ പ്രത്യേക കോടതിയില്‍ ഗോടെയെ ഹാജരാക്കി.

കേസിലെ പ്രധാന പ്രതിയായ അബ്ദുള്‍ കരീമുമായി ഗോടെയ്ക്ക് ബന്ധമുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. വ്യാജ സ്റാമ്പ് പേപ്പര്‍ അച്ചടിച്ച് വില്‍ക്കുന്നതിന് നടത്തിയ ഗൂഢാലോചനയില്‍ ഗോടെയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് കരുതുന്നു.

കേസില്‍ ആദ്യമായി അറസ്റിലാവുന്ന രാഷ്ട്രീയക്കാരനാണ് ഗോടെ. രണ്ട് പൊലീസുകാരുള്‍പ്പെടെ 25 പേരാണ് ഇതുവരെയായി അറസ്റിലായത്.

നാസിക്കിലെ സെക്യൂരിറ്റി പ്രസ്സില്‍ നിന്നും വ്യാജ സ്റാമ്പ് പേപ്പര്‍ അച്ചടിക്കാന്‍ അച്ചടി യന്ത്രവും അച്ചടി ചായവും പ്രതികള്‍ ലേലത്തിന് വാങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി പ്രസിലെ ഏതാനും ജീവനക്കാര്‍ അറസ്റിലായിരുന്നു. പൊലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X