ക്ഷേത്രത്തിനടുത്ത് പള്ളി വേണ്ട: തൊഗാഡിയ
നാഗ്പൂര്‍: രാമക്ഷേത്രത്തിന്റെ 28മൈല്‍ ചുറ്റളവില്‍ പള്ളി അനുവദിക്കില്ലെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്ന കാര്യത്തില്‍ വിഎച്ച്പി ഉറച്ചുനീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരുപാധികം എന്തു ചര്‍ച്ചകള്‍ക്കും വിഎച്ച്പി തയ്യാറാണ്. അതേ സമയം അയോധ്യയിലെ രാമക്ഷേത്രത്തിന് 28 മൈലിനുള്ളില്‍ പള്ളി ഉയര്‍ത്താന്‍ അനുവദിക്കുകയില്ല. - തൊഗാഡിയ പറഞ്ഞു.
ഇസ്ലാമിക മൗലികവാദികളുമായി ചര്‍ച്ചയ്ക്ക് തയ്യാറില്ല. പാര്‍ലമെന്റില്‍ ക്ഷേത്രം പണിയ്ക്കായി ഒരു നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിനെപ്പറ്റിയും വിഎച്ച്പി ആലോചിക്കുന്നുണ്ട്. ജൂലായ് 11ന് വിഎച്ച്പിയുടെ ഉന്നതാധികാരസമിതി ഭാവിപരിപാടികള്‍ ആലോചിക്കാനായി യോഗം ചേരും. - തൊഗാഡിയ പറഞ്ഞു.












Click it and Unblock the Notifications