ആര്‍എസ്എസ് കാഞ്ചിമഠാധിപതിയെ കാണുന്നു
ചെന്നൈ: ആര്‍എസ്എസ് മേധാവി കെ.എസ്. സുദര്‍ശന്‍ കാഞ്ചി മഠാധിപതിയുമായി കൂടിക്കാഴ്ച നടത്തും. അയോധ്യപ്രശ്നത്തില്‍ മഠാധിപതി ജയേന്ദ്രസരസ്വതി എടുത്ത നിലപാടുകള്‍ക്കെതിരെ വിഎച്ച്പി വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് സുദര്‍ശന്റെ ഈ കൂടിക്കാഴ്ച.
സ്വാമി ജയേന്ദ്രസരസ്വതിയും വിഎച്ച്പിയും തമ്മില്‍ അഭിപ്രായഭിന്നതകളില്ലെന്നും സുദര്‍ശന്‍ വ്യക്തമാക്കി. അയോധ്യാപ്രശ്നം പരിഹരിയ്ക്കാന്‍ സ്വാമി മുന്നോട്ട്വച്ച നിര്‍ദേശങ്ങളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ സുദര്‍ശന്‍ തയ്യാറായില്ല.
കന്യാകുമാരിയില്‍ ജൂലായ് അഞ്ച്, ആറ് തീയതികളില്‍ നടക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകസമിതിയോഗത്തിന് പോകുംവഴിയാണ് സുദര്‍ശന്‍ സ്വാമിജിയുമായി കൂടിക്കാഴ്ച നടത്തുന്നത്.












Click it and Unblock the Notifications