കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ സംഘം അദ്വാനിയെ കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: യുഎഇയില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ സായുധസേനാ മേധാവി ഷേഖ് മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം തീവ്രവാദമുള്‍പ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.

തീവ്രവാദികള്‍ക്ക് ധനസഹായമെത്തിക്കുന്ന ശൃംഖലകളെ കണ്ടെത്താനുള്ള ആധുനിക മാര്‍ഗ്ഗങ്ങളെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്തു. അദ്വാനിയുടെ വസതിയില്‍ 40 മിനിറ്റ് നേരം സംഘം ചര്‍ച്ചകള്‍ നടത്തി. തീവ്രവാദി സംഘങ്ങള്‍ക്ക് ധനസഹായമെത്തിക്കുന്ന ലോകത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി ദുബായ് മാറുന്നതിനെപ്പറ്റി അദ്വാനി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ആവശ്യപ്പെടുന്ന പ്രധാന കുറ്റവാളികളില്‍ ചിലര്‍ ദുബായില്‍ അഭയം തേടുന്നതിനെക്കുറിച്ചുള്ള ആശങ്കയും അദ്വാനി സംഘത്തെ ധരിപ്പിച്ചു.

സംഘം മൂന്നു ദിവസം ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. യുഎഇ സാംസ്കാരിക മന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനും സംഘത്തിലുണ്ട്. ഇന്ത്യയുടെ യുഎഇ അംബാസഡര്‍ കെ.സി. സിംഗും വിദേശകാര്യ സെക്രട്ടറി ആര്‍.എം. അഭയങ്കറും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

ഏകദേശം 10 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലിചെയ്യുന്നത്. ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുമായി മികച്ച വ്യാപാരബന്ധം പുലര്‍ത്തുന്നത് യുഎഇയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുമായും സംഘം ചര്‍ച്ചകള്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X