മുരളിയ്ക്കെതിരെ അക്രമം: അന്വേഷണം നടക്കുന്നു
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ കാര്‍ ആക്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
പി. പി. ജോര്‍ജി (കോണ്‍ഗ്രസ്) ന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടുന്നതിന് അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറാട് സമാധാനം കൈവരിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ച മുരളിയ്ക്കെതിരെ ബി ജെ പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജോര്‍ജ് പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ ആക്രമിക്കുന്ന ഇത്തരം സംഭവങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തണമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.












Click it and Unblock the Notifications