സിപിഐ പ്രവര്‍ത്തകനെ ആക്രമിച്ചു
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎംകാര്‍ ആക്രമണം നടത്തി.
ഈയിടെ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് മാറിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കിഴക്കഞ്ചേരി വക്കാല എന്‍.എം. മാത്യവിനെതിരെ പ്രധാനമായും ആക്രമണം നടന്നത്. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും മാത്യു ഓടി രക്ഷപ്പെട്ടു.
14 വര്‍ഷമായി സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന് മാത്യു ഇപ്പോള്‍ സിപിഐ വടക്കഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. തെക്കുംകൂലി, ഇളവും പാടം എന്നിവിടങ്ങളിലും സിപിഐ നേതാക്കള്‍ക്കെതിരെ ആക്രമണമുണ്ടായി.












Click it and Unblock the Notifications