മാറാട്: സര്‍വകക്ഷിയോഗം വിളിക്കുന്നു
കോഴിക്കോട്: മാറാട് പ്രദേശത്ത് ശാശ്വതമായി സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ജൂലായ് അഞ്ചിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം. ജൂണ്‍ 29 ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മാറാട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള വിശദമായ ചര്‍ച്ച അഞ്ചിന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പി. ശങ്കരന്‍ പറഞ്ഞു. ഞായറാഴ്ചത്തെ യോഗത്തില്‍ അരയസമാജം പ്രവര്‍ത്തകര്‍ പങ്കെടുത്തില്ല.
മാറാട് പ്രദേശം ഉള്‍പ്പെടുന്ന ബേപ്പൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ചുള്ള സംഘം മന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ കണ്ട് തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തു. മാറാട് പ്രദേശത്ത് പൊലീസ് കാവല്‍ കര്‍ശനമായി തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളും മന്ത്രിമാരുമായ എം.കെ. മുനീറും പി. ശങ്കരനും പറഞ്ഞു.












Click it and Unblock the Notifications