പ്രവീണ്‍ദാസ് വധം: 10 പേര്‍ പിടിയില്‍
പുനലൂര്‍: സിഎംപി ജില്ലാകമ്മിറ്റിയംഗം പ്രവീണ്‍ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 10 സിപിഎം പ്രവര്‍ത്തകരെ അറസ്റ് ചെയ്തു.
പ്രവീണ്‍ദാസിന്റെ വധം സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സിപിഎം ഏരിയാസെക്രട്ടറി വിക്രമനാണ് കൊലപാതകത്തിന് നേതൃത്വം നല്കിയതെന്ന് ആരോപണമുണ്ട്. കാരണം കൊല നടത്താനായി അക്രമികളുമായി എത്തിയ ജീപ്പിന്റെ മുന്‍സീറ്റില്‍ വിക്രമനെ കണ്ടതായി പ്രവീണ്‍ദാസിന്റെ സുഹൃത്ത് സായിദാസ് പറയുന്നു.
ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമമെങ്കിലും സായിദാസ് ഓടി രക്ഷപ്പെട്ടു. 200 സിപിഎം പ്രവര്‍ത്തകരെ അടുത്തകാലത്തായി സിഎംപിയിലേക്ക് കൊണ്ട് വന്നതിലെ പകവീട്ടാനാണ് പ്രവീണ്‍ദാസിനെ കൊലപ്പെടുത്തിയതെന്നറിയുന്നു.
കടയ്ക്കലില്‍ പുനലൂര്‍ ഡിവൈഎസ്പി ഐ.സി. തമ്പാന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവീണ്‍ദാസിന്റെ ജഡം ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ 11.45ന് കടയ്ക്കല്‍ ജംഗ്ഷനില്‍ പൊതുദര്‍ശനത്തിന് വച്ചു. സിഎംപി നേതാവായ മന്ത്രി എം.വി. രാഘവനും കടയ്ക്കലില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications