പ്രമേഹം: ഓണ്‍ലൈന്‍ സംവാദം
തിരുവനന്തപുരം: പ്രമേഹരോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി രോഗം സംബന്ധിച്ച് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസും ആള്‍ കേരളാ ഡയബറ്റിക് പേഷ്യന്റ്സ് അസോസിയേഷനും ചേര്‍ന്നാണ് ഈ സംരംഭമൊരുക്കുന്നത്.
ജൂലായ് നാലിന് പ്രസ്ക്ലബില്‍ വച്ച് വൈകീട്ട് 5.15നാണ് പ്രമേഹരോഗികള്‍ക്ക് രോഗത്തെക്കുറിച്ച് ഉപദേശങ്ങള്‍ നല്കുന്ന ഓണ്‍ലൈന്‍ സംവാദപദ്ധതി നടക്കുക. പ്രസ് ക്ലബില്‍ അന്ന് ഹാജരാവുന്ന പ്രമേഹവിദഗ്ധരായ ഡോക്ടര്‍മാരുമായും യുഎസിലുള്ള പ്രമേഹ വിദഗ്ധരായ ഡോക്ടര്‍മാരുമായും ഓണ്‍ലൈന്‍ വഴി രോഗികള്‍ക്ക് വിവരങ്ങള്‍ ആരായാം.
അമേരിക്കന്‍ ഡയബെറ്റിക് അസോസിയേഷനിലെ ഡോ. സ്റീവന്‍ സ്മിത് ആണ് ഈ ഓണ്‍ലൈന്‍ സംവാദപദ്ധതിയ്ക്ക് നേതൃത്വം നല്കുക. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 94470-55023, 98460-47643, 0471-2354848 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.












Click it and Unblock the Notifications