Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസിന്റെ രാജി ഐ ഗ്രൂപ്പ് ആവശ്യപ്പെടും

തിരുവനന്തപുരം: വിനോദസഞ്ചാര-ഫിഷറീസ് മന്ത്രി കെ. വി. തോമസിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു.

കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന തോമസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് തോമസ് മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് കെ. കരുണാകരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തോമസിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെ പി സി സി യോഗത്തില്‍ ഐ ഗ്രൂപ്പ് ഉന്നയിക്കും. പ്രശ്നം ഹൈക്കമാന്റിന് മുന്നിലേക്ക് കൊണ്ടുവരും.

അതിനിടെ പ്രഥമദൃഷ്ട്യാ താന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് തോമസ് വ്യക്തമാക്കി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+