തമിഴ്നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന പറമ്പിക്കുളം-അലിയാര്‍ ജലസേചന പദ്ധതി കരാറിലെ ചില വ്യവസ്ഥകള്‍ ലംഘിച്ചതായി തമിഴ്നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
ഇരുസംസ്ഥാനങ്ങളുടെയും പുന:പരിശോധനാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
തമിഴ്നാടുമായി കേരളത്തിന് 1886ലെ പെരിയാര്‍ വായ്പാ കരാര്‍, 1970ലെ പറമ്പിക്കുളം അലിയാര്‍ കരാര്‍, 1973ലെ ശിരുവാണി കുടിവെള്ള കരാര്‍ എന്നീ മൂന്ന് അന്തര്‍ സംസ്ഥാന ജലകരാറുകളാണുള്ളത്. പറമ്പിക്കുളം-അലിയാര്‍ കരാര്‍ നടത്തിപ്പ് പരിശോധിക്കാന്‍ പാലക്കാട് സൂപ്രണ്ട് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു സംയുക്ത സമിതിയുണ്ട്. മറ്റ് രണ്ട് പദ്ധതികള്‍ക്കും ഇതുപോലുള്ള സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഇതിനുപുറമെ അന്തര്‍ സംസ്ഥാന നദീജല പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് ദില്ലിയില്‍ ഒരു കാവേരി സെല്‍ രൂപീകരിച്ചിട്ടുണ്ട്-. മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications