മുരളിയുടെ കാര്‍ ആക്രമിച്ചു
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ കാറിന് നേരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ബിലാത്തിക്കുളത്തിനടുത്തുള്ള മുരളിയുടെ വീടിനു തൊട്ടടുത്ത്വച്ചാണ് ജൂണ്‍ 29 ഞായറാഴ്ച ആക്രമണമുണ്ടായത്.
പന്നിയങ്കരയിലുള്ള ഒരു മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു മുരളീധരന്. തികച്ചും അപ്രതീക്ഷിതമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഒരു സംഘം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്വാളിസ് കാറിന് മുന്നിലേക്ക് ചാടി വീണു. ചിലര്‍ മുഷ്ടി ചുരുട്ടി ചില്ലില്‍ ഇടിയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. അക്രമികള്‍ കാറിന്റെ വൈപ്പര്‍ തകര്‍ത്തു.
ബഹളം കേട്ട് മുരളിയുടെ വീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിവരുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. 35ഓളം പേരടങ്ങുന്ന സംഘം അക്രമത്തിന് അല്പം മുമ്പ് മുരളിയുടെ വീടിന് മുന്നിലൂടെ പ്രകടനം നടത്തിയിരുന്നു. മാറാട് പുനരധിവാസം സംബന്ധിച്ച മുരളിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications