Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവീണ്‍ദാസ് വധം : സിപിഎം അന്വേഷിക്കും

കൊച്ചി: കൊല്ലത്ത് സി എം പി ജില്ലാ കമ്മിറ്റിയംഗം ഡി. പ്രവീണ്‍ ദാസിനെ സി പി എം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന ഒരു സംഘം വെട്ടിക്കൊന്ന സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മാറാട് നിന്നും ഓടിപ്പോയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി ആരോപിച്ചു. മാറാട് പുനരധിവാസ നടപടികള്‍ക്ക് പൊലീസിനെ ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ശക്തികള്‍ക്ക് അവരുടെ പ്രവര്‍ത്തനം തുടരുന്നതിന് അനുമതി നല്‍കലാണ്.

കോഴിക്കോട്, കുന്ദമംഗലം, പേരാമ്പ്ര എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ നടന്ന അക്രമവും മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഫലമാണ്. സര്‍ക്കാര്‍ മാറാട് കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ് ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണം വേഗത്തിലാക്കുകയും ചെയ്യണം.

എസ് എന്‍ ഡി പിയുടെ രാഷ്ട്രീയമുന്നണി രൂപീകരണം സി പി എമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പിണറായി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+