മാറാട്: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് പലായനം ചെയ്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിനുള്ള അലംഭാവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രശ്നം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിനുളള നോട്ടീസ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്കുണ്ടായത്.
മാറാട്ട് സമാധാനം പുന:സ്ഥാപിക്കുന്നതിനും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. മാറാട് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമര്‍പ്പിക്കും. കേസിലെ മിക്കവാറും പ്രതികള്‍ അറസ്റിലായിട്ടുണ്ട്. ഏതാനും ചിലര്‍ കൂടി അടുത്തുതന്നെ പിടിയിലാവും.
മാറാട് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ലെങ്കിലും പുനരധിവാസശ്രമം തുടരും. അരയസ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പുനരധിവാസ നടപടി വിജയിക്കാതെ പോയത്. സംഭവവുമായി ബന്ധപ്പെട്ട് 70 മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആന്റണി അറിയിച്ചു.












Click it and Unblock the Notifications