എഴുത്തുകാര്‍ മാറാട്ടേയ്ക്ക്
തിരുവനന്തപുരം: എഴുത്തുകാരും കലാകാരന്മാരും മാറാട് സന്ദര്‍ശിയ്ക്കുന്നു. സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിലായിരിയ്ക്കും മാറാട്ടേയ്ക്കുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും സന്ദര്‍ശനം.
മാറാട് സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശങ്ങളുമായി സാംസ്കാരികപ്രവര്‍ത്തകര്‍ ജൂലായ് ആദ്യ ആഴ്ച എത്തുമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു. പരിപാടിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ഒരു പ്രത്യേക പാനല്‍ രൂപീകരിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളില്‍ നിന്നും ഇതിനായി സാംസ്കാരികപ്രവര്‍ത്തകരെ ക്ഷണിയ്ക്കും. അതാത് ജില്ലകളിലെ പാനലുകള്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലായിരിയ്ക്കും.












Click it and Unblock the Notifications