കോഴിക്കോട് 10ന് മാനവമൈത്രി സംഗമം
കോഴിക്കോട്: സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനുള്ള ബോധവത്കരണത്തിനായി ജൂലൈ 10ന് യൂത്ത് കോണ്‍ഗ്രസ് മാനവമൈത്രി സംഗമം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ പറഞ്ഞു.
സംഘ്പരിവാര്‍ കേരളത്തെ മറ്റൊരു ഗുജറാത്താക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.മാറാട് പ്രശ്നത്തില്‍ നിന്നും മുതലെടുക്കാന്‍ സംഘ്പരിവാറിനെ പോലുള്ള വര്‍ഗീയശക്തികളെ അനുവദിക്കരുതെന്നും മാറാട്ട് സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിനെ തുണയ്ക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
ഒരു സമയപരിധിക്കുള്ളില്‍ മാറാട് സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമം വിജയിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രശ്നം പരിഹരിക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവര്‍ മുന്നോട്ടുവരണം.
പുനരധിവാസ നടപടി തത്കാലം നിര്‍ത്തിവച്ചത് മൂലം പുനരധിവാസം തടഞ്ഞ വര്‍ഗീയ ശക്തികള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങി എന്നര്‍ഥമില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications