കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി കാതറിന്‍ ഹെപ്ബേണ്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടി കാതറിന്‍ ഹെപ്ബേണ്‍(96) അന്തരിച്ചു. കണക്ടികട്ടിലുള്ള വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ നാളുകളായി ഹെപ്ബേണിന്റെ ആരോഗ്യം ക്ഷയിച്ചുവരികയായിരുന്നു.

ഏഴുവര്‍ഷം മുമ്പ് തന്റെ 89ാം വയസ്സിലാണ് ഹെപ്ബേണ്‍ പൂര്‍ണ്ണ സ്വകാര്യജീവിതത്തിലേക്ക് ഉള്‍വലിഞ്ഞത്. പിന്നീട് അവര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതേയില്ല.

ആറ് ദശകത്തോളം ഹോളിവുഡ് സിനിമാപ്രേമികളെ ഹരം കൊള്ളിച്ച ഇതിഹാസ നായികയായിരുന്നു ഹെപ്ബേണ്‍. 1933ല്‍ മോണിംഗ് ഗ്ലോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് ഗസ്സ്, ഹൂ ഈസ് കമിംഗ് ടു ഡിന്നര്‍, ദി ലയണ്‍ ഇന്‍ വിന്റര്‍, ഓണ്‍ ഗോള്‍ഡണ്‍ പോണ്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചു.

ജെയിംസ് സ്റ്യുവര്‍ട്ട്, ഹംഫ്രി ബൊഗാര്‍ട്ട്, ജോണ്‍ വെയ്ന്‍, ഹെന്റി ഫോണ്ട, സ്പെന്‍സര്‍ ട്രേസി എന്നീ നായകരൊത്ത് ഹെപ്ബേണ്‍ അഭിനയിക്കുകയുണ്ടായി. ഹെപ്ബേണിന്റെ സ്പെന്‍സര്‍ ട്രേസിയുമായുള്ള പ്രണയം ഏറെ വിവാദമായിരുന്നു.

പക്ഷെ സ്പെന്‍സര്‍ ട്രേസിയെ ഭാര്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ഹെപ്ബേണ്‍ ഇഷ്ടപ്പെട്ടില്ല. പകരം സ്പെന്‍സര്‍ ട്രേസിയും ഹെപ്ബേണും 27 വര്‍ഷത്തോളം അവരുടെ പ്രണയ ജീവിതം തുടര്‍ന്നു.

അമേരിക്കയില്‍, സ്ത്രീകള്‍ക്ക് ജീവിതത്തില്‍ എന്നും മാതൃക കൂടിയായിരുന്നു ഹെപ്ബേണിന്റെ ജീവിതം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X