കുരുമുളകിന്റെ ഓണ്‍ലൈന്‍ വ്യാപാരം
കൊച്ചി: കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളും ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്താന്‍ ഇന്ത്യ പെപ്പര്‍ ആന്റ് സ്പൈസ് ട്രേഡ് അസോസിയേഷന്‍(ഐപിഎസ്ടിഎ) തീരുമാനിച്ചു. ജൂലായ് മൂന്ന് മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങുമെന്ന് ഐപിഎസ്ടിഎ പ്രസിഡന്റ് ജോജന്‍ മലയില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വ്യാപാരരീതി വരുന്നതോടെ ദശകങ്ങളായി തുടര്‍ന്നുവരുന്ന കച്ചവടശൈലി പാടെ മാറും. കൂടുതല്‍ വിപുലമായും കൂടുതല്‍ സുതാര്യമായും കച്ചവടം നടത്താന്‍ സാധിക്കുമെന്നതാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറ്റൊരു പ്രത്യേകത.- ജോജന്‍ മലയില്‍ പറഞ്ഞു.
മാസങ്ങള്‍ക്കുള്ളില്‍ ദേശീയതലത്തില്‍ തന്നെ നാനാവിധ ചരക്ക് കൈമാറ്റം സാധ്യമാകും. റബര്‍, നാളികേരം, എണ്ണ, മഞ്ഞള്‍, മുളക്, സ്വര്‍ണ്ണം എന്നിവയുടെ ഓണ്‍ലൈന്‍ വ്യാപാരവും വൈകാതെ തുടങ്ങും. - ജോജന്‍ മലയില്‍ വിശദമാക്കി.












Click it and Unblock the Notifications