ദാവൂദിന്റെ കെട്ടിടം തകര്‍ക്കാന്‍ ഉത്തരവ്
മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇടിച്ചു നിരത്താനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പ്രത്യേക കോടതി അനുമതി നല്കി. ദാവൂദ് ഇബ്രാഹിമിന് മുംബൈയിലുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സാണ് ഇടിച്ചുനിരത്താന്‍ ഉദ്ദേശിക്കുന്നത്.
മുംബൈയില്‍ പൊലീസ് കമ്മീഷണറേറ്റിനടുത്തുള്ള സാറ ഷോപ്പിംഗ് കോംപ്ലക് ഇടിച്ചുനിരത്താനുള്ളഅനുമതിയാണ് പ്രത്യേക ജഡ്ജി എ.പി. ബാംഗലേ നല്കിയത്. സാറ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവരുന്ന കടകളുടെ ഉടമകള്‍ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് വേറെ സ്ഥലം അനുവദിച്ച് കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുമതി നല്കണമെന്നായിരുന്നു കടയുടമകളുടെ ആവശ്യം. എന്നാല്‍ ഇതിനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും കടയുടമകള്‍ക്ക് സ്വന്തം നിലയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും പ്രത്യേക കോടതി വിധിച്ചു.
നേരത്തെ സാറ ഷോപ്പിംഗ് സെന്റര്‍ ഇടിച്ചുനിരത്തുന്നതില്‍ നിന്നും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ (ബിഎംസി) പ്രത്യേക കോടതി വിലക്കിയിരുന്നു. ദാവൂദിന്റെ സ്വത്തുക്കളുടെ ലിസ്റ് കോടതി റിസീവറെ ഏല്പിക്കുന്നതുവരെ കെട്ടിടം ഇടിച്ചുനിരത്തരുതെന്നായിരുന്നു ഉത്തരവ്. ലിസ്റ് കുറച്ചുനാള്‍ മുമ്പ് റിസീവറെ ഏല്പിച്ചിരുന്നു.












Click it and Unblock the Notifications